സ്‌നേഹിതരെ,
പതിനേഴാമത് ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലിമെന്റ് നിയോജകമണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
കഴിഞ്ഞ ഒരു മാസക്കാലമായി തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന എനിക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്നുതരുന്ന പ്രതികരണമാണ് എല്ലാ ജനവിഭാഗങ്ങളില്‍ നിന്നും ലഭിച്ചുവരുന്നത്. തൃശൂര്‍ പാര്‍ലിമെന്റ് നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പുവരുത്തുന്നതിന് ഊര്‍ജ്ജസ്വലവും കാര്യക്ഷമമവുമായ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.
എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യപരമായ ഒരു രാഷ്ട്രീയമത്സരം എന്നതിനേക്കാളുപരി, ധനാധിപത്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കോര്‍പ്പറേറ്റുകളുടെയും മൂലധനശക്തികളുടെയും പണ ക്കൊഴുപ്പിനോട് ഏറ്റുമുട്ടാനും സാധാരണക്കാരന്റെ പ്രതിനിധി എന്ന നിലയില്‍ വിജയം ഉറപ്പുവരുത്തുന്നതിനും എനിക്ക് എല്ലാവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ കൂടിയേ തീരൂ.
ആയതിനാല്‍, താങ്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന സാമ്പത്തികസഹായം നല്‍കി എന്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സഹായസഹകരണങ്ങള്‍ ഈയവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. എനിക്ക് ലഭിക്കുന്ന തെരഞ്ഞെടുപ്പ് ഫണ്ടിന്റെ സുതാര്യത ഞാന്‍ പൂര്‍ണമായും ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ സംഭാവനകള്‍ താഴെ ചേര്‍ത്തിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.
വിശ്വസ്തതയോടെ
രാജാജി മാത്യു തോമസ്
Canara Bank Thrissur Main
A/c No.0720101072244
IFSC Code CNRB00000720
Social